തിരുവനന്തപുരം: സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷയിൽ തോന്നയ്‌ക്കൽ ബ്ലൂ മൗണ്ട് പബ്ലിക് സ്കൂളിന് നൂറുമേനി വിജയം. പരീക്ഷ എഴുതിയ 64 പേരും വിജയിച്ചു. കൊമേഴ്‌സ് ഗ്രൂപ്പിലെ ഹീന ജാസ്‌മിൻ 99% മാർക്ക്‌ നേടി ദേശീയതലത്തിൽ മുൻനിരയിലെത്തി. വിഷ്‌ണു ശരൺദേവ്, ഫാത്തിമ എസ്, ചൈതന്യ ആർ.എസ്, രേവതി രാജ് എസ്, സൽമ എം.എസ്, സ്വാതി മേനോൻ, ബീഗം ഫ്രെബിൻ നിസാർ, നമിയ എ എന്നിവരും എല്ലാ വിഷയങ്ങൾക്കും എ വൺ നേടി.