തിരുവനന്തപുരം : അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിലെ തൊഴിലാളികളുടെ വേതനം 291 രൂപയായി വർദ്ധിപ്പിച്ച് സർക്കാർ ഉത്തരവായി. ഏപ്രിൽ ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെയാണ് വർദ്ധന. നിലവിൽ 271 രൂപയാണ് പ്രതിദിന വേതനം. നാലു വർഷത്തിനിടെ നാലാം തവണയാണ് വർദ്ധിപ്പിച്ചത്.