തിരുവനന്തപുരം: വ്യാജ വിദ്യാഭ്യാസരേഖകൾ നൽകി സർക്കാർ സർവീസിൽ ജോലി തരപ്പെടുത്തിയതുമായി ബന്ധപ്പെട്ട് സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെതിരെ ഇന്നലെ കന്റോൺമെന്റ് പൊലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്തു. തട്ടിപ്പ്, വ്യാജരേഖചമയ്ക്കൽ, സർക്കാർ സംവിധാനം ദുരുപയോഗം ചെയ്യൽ. തുടങ്ങി ആറ് വകുപ്പുകളിലായാണ് കേസെടുത്തത്. സ്‌പെയസ് പാർക്ക് ഓപ്പറേഷൻ മാനേജർ തസ്തികയ്ക്ക് വേണ്ടിയാണ് വ്യാജരേഖ തയ്യാറാക്കിയത്. നിയമനത്തിൽ പങ്കാളികളായ പ്രൈസ് വാട്ടർ കൂപ്പർ, വിഷൻ ടെക്‌നോളജി എന്നീ സ്ഥാപനങ്ങളും കേസിൽ പ്രതികളാണ്.