കാട്ടാക്കട: പൂവച്ചൽ കുഴയ്ക്കാട് ആലമുക്ക് വള്ളിപ്പാറയിൽ കൊവിഡ് സ്ഥിരീകരിച്ച യുവാവിന്റെ സമ്പർക്കപ്പട്ടികയിലുള്ള 12 പേരുടെ ആദ്യഘട്ട സ്രവ പരിശോധനാഫലം പോസിറ്രീവ്. ഇവർക്ക് ഒരു പരിശോധന കൂടി നടത്തും. പ്രദേശത്ത് ഇതുവരെ 62 പേരെയാണ് പരിശോധിച്ചത്. ബാക്കിയുള്ള 28 പേരുടെ പരിശോധന ഇന്ന് നടക്കും. പ്രദേശത്ത് കൂടുതൽ പരിശോധനകളും നിയന്ത്രണങ്ങളും വേണ്ടിവരുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാമചന്ദ്രൻ അറിയിച്ചു. ആരോഗ്യവകുപ്പ്, പൊലീസ്, റവന്യൂ, പഞ്ചായത്ത് എന്നിവരുടെ അടിയന്തരയോഗത്തിനുശേഷം ഇക്കാര്യം തീരുമാനിക്കും. നിലവിൽ രോഗിയുടെ വീടിരിക്കുന്നതിന് 500 മീറ്റർ ചുറ്റളവ് മാത്രമാണ് സെമി കണ്ടെയ്ൻമെന്റ് സോണാക്കിയിട്ടുള്ളത്.