കാട്ടാക്കട: സമീപ പഞ്ചായത്തുകളിൽ കൊവിഡ് വ്യാപനം കൂടിയതോടെ കാട്ടാക്കട പഞ്ചായത്ത് കടുത്ത നിയന്ത്രണത്തിലേയ്ക്ക്. കാട്ടാക്കട ഗ്രാമ പഞ്ചായത്ത് ഹാളിൽ ഐ.ബി. സതീഷ്.എം.എൽ.എയുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിൽ തഹസിൽദാർ, ബ്ലോക്ക്, പഞ്ചായത്ത് പ്രസിഡന്റുമാർ, കാട്ടാക്കട സബ് ഇൻസ്‌പെക്ടർ, ജനപ്രതിനിധികൾ സംഘടന ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. ആദ്യ ഘട്ടത്തിൽ ലഘുലേഖ വിതരണവും ഇന്ന് വ്യാപാരികളുമായി റവന്യൂ, പഞ്ചായത്ത്, പൊലീസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ ചർച്ചക്ക് ശേഷം സ്ഥാപങ്ങൾക്കുള്ള നിയന്ത്രണത്തിനും അന്തിമ തീരുമാനം എടുക്കും.
തീരുമാനങ്ങൾ ഇങ്ങനെ
---------------------------------
ബ്രേക്ക് ദി ചെയിൻ ഉറപ്പാക്കും
ആവശ്യമായ വോളന്റിയർമാരെ നിയോഗിക്കും
ക്വാറന്റൈനിൽ ഉള്ളവരുടെ നിരീക്ഷണം ഉറപ്പാക്കും
ക്വാറന്റൈൻ ലംഘിച്ചാൽ നടപടി
വാണിജ്യ സ്ഥാപനങ്ങൾ സോൺ തിരിച്ചു പ്രവൃത്തിപ്പിക്കും
പൊതു ഇടങ്ങളിൽ സാനിറ്റൈസർ ഉറപ്പാക്കും
രാഷ്ട്രീയ - സന്നദ്ധ സംഘടനകളുടേയും സേവനം ഉറപ്പാക്കും
കാട്ടാക്കട പ്രദേശം അണുവിമുക്തമാക്കും
ബാങ്കുകൾ വിവിധ കാര്യങ്ങൾക്ക് പ്രത്യേകം ദിവസങ്ങളും
സമയ ക്രമീകരണങ്ങളും നടത്തും
പഞ്ചായത്ത്, റവന്യു, പൊലീസ്, ആരോഗ്യവകുപ്പ് കോർ
കമ്മിറ്റി രൂപീകരിച്ച് ദിനവും പ്രവർത്തനങ്ങൾ വിലയിരുത്തും
വഴിയോരകച്ചവടം പൂർണമായും നിരോധിക്കും
സമരങ്ങൾ പൊതു പരിപാടികൾ എന്നിവയിൽ
10 പേരിൽ കൂടുതൽ ഉണ്ടായാൽ കർശന നടപടി
പട്ടണത്തിൽ മൂന്നു പ്രധാന റോഡുകളിലും
ഒരുവശത്ത് മാത്രമേ പാർക്കിംഗ് ഉണ്ടാകൂ
മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയാൽ നടപടി
എ.സി സംവിധാനമുള്ള സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കില്ല
സ്ഥാപങ്ങളിൽ എത്തുന്നവരുടെ വിവര ശേഖരണം നടത്തണം