vs-achuthanandan

തിരുവനന്തപുരം:ശ്രീ പത്മനാഭ ക്ഷേത്രം സംബന്ധിച്ച് രാജകുടുംബത്തിനനുകൂലമായ സുപ്രീംകോടതി വിധി സ്വാഗതം ചെയ്യാതെ ഭരണ പരിഷ്‌കാര കമ്മിഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദൻ. യു.ഡി.എഫ് സർക്കാരിന്റെ നിലപാടാണ് കോടതിയിൽ അവതരിപ്പിക്കപ്പെട്ടത്. അത് കേസിന്റെ വിധിയിൽ പ്രകടമായിട്ടുണ്ടാകാം. ഇത്തരം കേസുകളിൽ ജനകീയ സർക്കാരുകൾ എത്രമാത്രം ശ്രദ്ധ പുലർത്തുന്നുവെന്നതും നിലപാടുകളും പ്രധാനമാണ്. സമിതി രൂപീകരണ തീരുമാനം നടപ്പാക്കുന്നതിൽ അന്നത്തെ യു.ഡി.എഫ് സർക്കാർ ഉപേക്ഷ വരുത്തി.