salary-hike

തിരുവനന്തപുരം : തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഇഗവേണൻസ് പ്രവർത്തനങ്ങൾക്ക് സാങ്കേതിക സഹായം നൽകുന്ന ടെക്‌നിക്കൽ അസിസ്റ്റന്റുമാരുടെ പ്രതിമാസ വേതനം 21, 850 രൂപയിൽ നിന്നും 30,385 രൂപയായി ഉയർത്തി സർക്കാർ ഉത്തരവായി. കാറ്റഗറി നാലിൽ ഉൾപ്പെട്ടിരുന്ന ഇവരെ ഇവരുടെ വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയവും കണക്കിലെടുത്ത് കാറ്റഗറി എട്ടിൽ ഉൾപ്പെടുത്തിയാണ് വേതന വർദ്ധിപ്പിച്ചത്.