തിരുവനന്തപുരം:പൂന്തുറയിൽ വൃക്ക രോഗത്തെ തുടർന്നു മരിച്ചയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് വിവരം.വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന ഏരിയാമുട്ടം പുതുവൽ പുരയിടം ടി.സി.47-788ൽ അരുൾദാസ്(70) ശനിയാഴ്ചയാണ് മരിച്ചത്. ഇന്നലെ പുറത്തുവന്ന പരിശോധന ഫലത്തിൽ ഇയാൾക്ക് പോസിറ്റീവായെന്ന് ആരോഗ്യവകുപ്പ് അധികൃതർ പൂന്തുറ പൊലീസിനെ അറിയിക്കുകയായിരുന്നു.അരുൾ ദാസിന്റെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഇയാളുമായി സമ്പർക്കം പൂലർത്തിയിരുന്നവരുടെ സ്രവം ഇന്ന് ശേഖരിച്ച് പരിശോധനയ്ക്ക് നൽകും.മൃതദേഹം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംസ്‌കരിക്കും.