തിരുവനന്തപുരം: വിമാനത്താവളത്തിൽ ഇന്നലെ രാത്രി ആറ് യാത്രക്കാരിൽ നിന്ന് പിടികൂടിയത് രണ്ട് കിലോ സ്വർണം. പിടിയിലായ സംഘമെത്തിയത് റാസൽഖൈമയിൽ നിന്നെന്നാണ് വിവരം. തമിഴ്നാട് സ്വദേശികളായ ഇവർ സ്‌പെെ‌സ് ജെറ്റിലെ യാത്രക്കാരാണെന്നാണ് സൂചന. രാത്രി 11ഓടെയാണ് വിവരം പുറത്തറിഞ്ഞത്. സ്വർണം ജീൻസിലും ബെൽറ്റിലും കുഴമ്പ്​ രൂപത്തിലാക്കി ഒളിപ്പിച്ചു കടത്താനാണ് ശ്രമിച്ചതെന്ന് കസ്റ്റംസ് വ്യക്തമാക്കി. ഇന്നലെ രാവിലെ വിമാനത്താവളത്തിൽ നിന്ന് ഒന്നരക്കിലോ സ്വർണം പിടികൂടിയിരുന്നു. പിടിയിലായവരെ രാത്രി വെെകിയും അധികൃത‌ർ ചോദ്യം ചെയ്യുകയാണ്.