മലയിൻകീഴ് : യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡജന്റ് കുരുവിൻമുകൾ നെല്ലിവിള വീട്ടിൽ എൻ.ഷാജിക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കഴിഞ്ഞ ദിവസം ഫെയ്സ് ബുക്കിലും വാട്ട്സ് അപ്പ് ഗ്രൂപ്പിലും വ്യാജ വാർത്ത നൽകിയതായി പരാതി.സംഭവം വിവാദമായതോടെ പുറത്തേക്കിറങ്ങാൻ കഴിയാത്ത സ്ഥിതിയാണെന്ന് ഷാജി മലയിൻകീഴ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
മൂന്ന് വർഷം മുൻപ് നടന്ന യു.ഡി.എഫ്.പ്രതിഷേധ സമരത്തിൽ പങ്കെടുത്ത ഷാജിയുടെ ഫോട്ടോ ഉൾപ്പെടെയാണ് ഡി.വൈ.എഫ്.ഐ.കുരുവിൻമുകൾ യൂണിറ്റിന്റെ ഗ്രൂപ്പിൽ നിന്ന് വ്യാജ വാർത്തയെന്ന് പരാതിയിൽ പറയുന്നു.കൊവിഡിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായങ്ങൾ നൽകുന്നതിൽ മുൻനിരയിലായിരുന്നു ഷാജിയെന്ന് ബ്ലോക്ക് കോൺഗ്രസ് വിളപ്പിൽ പ്രസിഡന്റ് എ.ബാബുകുമാർ പറഞ്ഞു.എന്നാൽ കൊവിഡ് ബാധയുള്ള ഷാജി ഒരു ദിവസം മൂന്ന് സമരങ്ങളിൽ പങ്കെടുത്തുവെന്നും മാധ്യമ സ്ഥാപനങ്ങളിൽ പോയെന്നുമാണ് വ്യാജ വാർത്ത.സംഭവത്തെ സംബന്ധിച്ച് അന്വേഷിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മലയിൻകീഴ് സി.ഐ.അനിൽകുമാർ അറിയിച്ചു.