തിരുവനന്തപുരം: പ്രമുഖ നാടകകൃത്തും തിരക്കഥാ രചയിതാവും അഭിനേവുമായ പി.ബാലചന്ദ്രൻ അതീവ ഗുരുതരാവസ്ഥയിൽ. മസ്തിഷ്കജ്വരത്തെ തുടർന്ന് അദ്ദേഹം കുറച്ചു നാളായി വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ടു ദിവസം മുമ്പ് രോഗം മൂർച്ഛിച്ചതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. ഭാര്യ ശ്രീലതാ ബാലചന്ദ്രനും മക്കളും അടുത്ത ബന്ധുക്കളും ആശുപത്രിയിലുണ്ട്. വിവരം അറിഞ്ഞ് സിനിമാ പ്രവർത്തകരും ആശുപത്രിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ തവണ ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഇന്ത്യൻ പനോരമ വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട ടി.കെ.രാജീവ്‌കുമാർ സംവിധാനം ചെയ്ത 'കോളാമ്പി'യിലായിരുന്നു അവസാനം അഭിനയിച്ചത്. കൊല്ലം ശാസ്താംകോട്ട സ്വദേശിയാണ്.