പൂവാർ: തീരദേശ മേഖലകളിൽ കൊവിഡ് തടയാൻ വ്യാപകമായ ദ്രുത പരിശോധനയ്ക്ക് സർക്കാർ സംവിധാനം ഏർപ്പെടുത്തണമെന്ന് മത്സ്യത്തൊഴിലാളി കോൺഗ്രസ് ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന കടലോര മേഖലയിൽ പരിശോധനകൾ വിപുലീകരിക്കണം. 'ധാരാവി' മാതൃകയിൽ കൂടുതൽ ആരോഗ്യ പ്രവർത്തകരെ വിന്യസിക്കണം. രോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ താത്കാലിക ചികിത്സാ കേന്ദ്രങ്ങൾ സജ്ജീകരിക്കണം. വറുതിയിലായ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ധനസഹായം നൽകണമെന്നും അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ആർ.ആസ്റ്റിൻ ഗോമസും ദേശീയ സെക്രട്ടറി അഡോൾഫ് ജി മൊറൈസും ആവശ്യപ്പെട്ടു.