തമിഴകത്തെ യുവ സൂപ്പർ താരം സൂര്യ വെബ് സീരീസിൽ അഭിനയിക്കുന്നു. മണിരത്നം നിർമ്മിക്കുന്നനവരസ എന്ന വെബ് സീരീസിലൂടെയാണ് സൂര്യയുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്കുള്ള അരങ്ങേറ്റം.
ഒമ്പത്സംവിധായകർ ചേർന്നൊരുക്കുന്ന ഒമ്പത് കഥകളിലൊന്നിലാണ് സൂര്യ അഭിനയിക്കുന്നത്.
അരവിന്ദ് സ്വാമി, സിദ്ധാർത്ഥ് തുടങ്ങിയവരും ഈ വെബ് സീരീസിൽ അഭിനയിക്കുന്നുണ്ട്.
സൂരറൈ പോട്ര് എന്ന ചിത്രമാണ് സൂര്യയുടേതായി ഇനി റിലീസാകാനുള്ളത്. ഇറുതി സുട്ര് എന്ന ചിത്രത്തിനുശേഷം സുധാകൊങ്കര സംവിധാനം ചെയ്യുന്ന ഇൗ സ്പോർട്സ് ഡ്രാമയിൽ അപർണാബാലമുരളിയാണ് സൂര്യയുടെ നായിക.