തിരുവനന്തപുരം: ഇഷാ യോഗ സെന്ററിന്റെ ഇന്നർ എൻജിനിയറിംഗ് ഓൺലൈൻ യോഗ പ്രോഗ്രാം ഇനി മലയാളത്തിലും. നിലവിൽ കേരളത്തിൽ ഇംഗ്ലീഷ്, തമിഴ് ഭാഷകളിലാണ് ക്ലാസുകൾ നടത്തിയിരുന്നത്. ജൂലായ് 31 വരെ 50 ശതമാനം ഡിസ്‌ക്കൗണ്ടിൽ രജിസ്റ്റർ ചെയ്യാം. 90 മിനിട്ട് ദൈർഘ്യമുള്ള 7 സെഷനുകളിലാണ് ക്ലാസ്. ആരോഗ്യ പ്രവർത്തകർക്കും പൊലീസുകാർക്കും സൗജന്യമായി രജിസ്റ്റർ ചെയ്യാം.
ഇഷാ ഫൗണ്ടേഷൻ സ്ഥാപകൻ സദ്ഗുരു ജഗ്ഗി വാസുദേവ് ശാസ്ത്രീയുമായി രൂപകല്പന ചെയ്ത, 'ഇന്നർ എൻജിനിയറിംഗ് പ്രോഗ്രാം', ആരോഗ്യത്തിനും ആന്തരിക വളർച്ചയ്ക്കും വ്യക്തിത്വ വികാസത്തിനും ഏറെ ഫലപ്രദമാണ്.
കൂടുതൽ വിവരങ്ങൾക്ക് https://isha.sadhguru.org/in/ml/inner-engineering-online എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ:
7736043188.