കല്ലമ്പലം: വധശ്രമവും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിലും ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. മാവിൻമൂട് പുതുവൽവിള വീട്ടിൽ പ്രേംകുമാർ (23 - പ്രേംകുട്ടൻ) ആണ് അറസ്റ്റിലായത്. പാണാർ കോളനിയിൽ ഷൈജുവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും പീഡന കേസിലും പ്രതിയായ ഇയാൾ കർണാടകയിലേക്ക് കടന്നിരുന്നു. അവിടെനിന്നു നാട്ടിലെത്തി ക്വാറന്റൈൻ കാലാവധി കഴിഞ്ഞ ശേഷം വീണ്ടും കർണാടകയിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു. ആറ്റിങ്ങൽ ഡി.വൈ.എസ്.പി സുരേഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കല്ലമ്പലം പൊലീസ് ഇൻസ്പെക്ടർ ഫറോസ്.ഐ യുടെ നേതൃത്വത്തിൽ എസ്.ഐ ഗംഗാപ്രസാദ്, അഡിഷണൽ എസ്.ഐ ആർ.എസ് അനിൽ, ജി.എസ്.ഐ ജയരാജ്, സി.പി.ഒമാരായ വിനോദ്, സതീശൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.