ss

മുരുക്കുംപുഴ: മുരുക്കുംപുഴ സെയിന്റ് അഗസ്‌റ്റിൻ ഹൈസ്കൂൾ പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ 86 നോട്ട് ഔട്ട്‌ കൂട്ടായ്മ ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു. എല്ലാവിഷയത്തിനും എ പ്ലസ് നേടിയ കൂട്ടായ്മയിൽ അംഗമായ ഷാജഹാന്റെ മകൾ നസ്‌റിയാ ഷാജഹാന് 10,000 രൂപ കാഷ് അവാർഡും മൊമെന്റോയും നൽകി ആദരിച്ചു. മുരുക്കുംപുഴ ഹൈസ്‌കൂളിൽ നടന്ന അനുമോദന യോഗം ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് പബ്ലിക് റിലേഷൻസ് സെക്രട്ടറിയായ എം.ജെ.എഫ് ലയൺ എ.കെ. ഷാനവാസ്‌ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി ശലഭം ഷാജി ആദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ്‌ മംഗലപുരം ഷഹിൻ, സ്കൂൾ മാനേജർ അഡോൾഫ് എന്നിവർ ഉപഹാരങ്ങൾ നൽകി. ബിന്ദു. ആർ.എസ്, അജിത്കുമാർ, ഷമീം, സിന്ധു, മോഹൻ മംഗല്യ, സുനിൽകുമാർ, ഷാജഹാൻ എന്നിവർ സംസാരിച്ചു.