k-c-joseph

തിരുവനന്തപുരം : കൊവിഡ് നിയന്ത്രണങ്ങളുടെ മറവിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പദ്ധതി പ്രവർത്തനങ്ങൾ തടസപ്പെടുത്താൻ സർക്കാർ ബോധപൂർവം ശ്രമിക്കുകയാണെന്ന് കോൺഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് കെ.സി. ജോസഫ് എം.എൽ.എ പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞ സാമ്പത്തിക വർഷം തദ്ദേശ സ്ഥാപനങ്ങൾ ചെലവഴിച്ച 1068 കോടിയുടെ ക്യൂ ബിൽ മാറി പണം നൽകാതെ ഈ വർഷത്തെ ഫണ്ടിൽനിന്നും വെട്ടിക്കുറച്ചു.

ഇതിന് പുറമേ ടെക്നിക്കൽ അസിസ്റ്റന്റുമാരുടെ കൂട്ടിയ വേതനത്തുക തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ടിൽ നിന്നും കണ്ടെത്തുവാനാണ് നിർദ്ദേശിച്ചിട്ടുള്ളത്. കേന്ദ്രധനകാര്യ കമ്മീഷന്റെ അവാർഡ് തുക ചെലവഴിക്കുന്നതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതുമൂലം ഈ വർഷം ഈ തുക വികസന പ്രവർത്തനങ്ങൾക്ക് ചെലവഴിക്കാൻ പഞ്ചായത്തുകൾക്ക് കഴിയാത്ത സ്ഥിതിയാണെന്നും പുതുക്കിയ ഉത്തരവ് പിൻവലിക്കണമെന്നും കെ.സി.ജോസഫ് ആവശ്യപ്പെട്ടു.