തിരുവനന്തപുരം: സി.ബി.എസ്.ഇ പ്ളസ് ടു പരീക്ഷയിൽ ഹ്യൂമാനിറ്റീസിൽ 99.6 ശതമാനം(498 /500) മാർക്ക് നേടി സർവോദയ സെൻട്രൽ വിദ്യാലയത്തിലെ ശ്രേയ സൂസൻ മാത്യു ദേശീയ തലത്തിൽ മൂന്നാം സ്ഥാനവും സംസ്ഥാനത്ത് ഒന്നാം സ്ഥാനവും നേടി. കലോത്സവത്തിലും പ്രസംഗമത്സരത്തിലും ഡിബേറ്റിലും സംസ്ഥാനതലത്തിൽ മികവ് തെളിയിച്ച ശ്രേയ ഐ.എസ്.ആർ.ഒയിലെ ശാസ്ത്രജ്ഞനായ മാത്യു പി. ഡാനയേലിന്റെയും സൂസൻ മാത്യുവിന്റെയും മകളാണ് .