corona-virus

നെയ്യാറ്റിൻകര: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നൂതന പദ്ധതികൾ ആവിഷ്കരിച്ച കെ.എസ്.ആർ.ടി.സിയിലെ വനിതാ ജീവനക്കാർ ശ്രദ്ധ നേടുന്നു. നെയ്യാറ്റിൻകര ഡിപ്പോയിലെ കണ്ടക്ടർ, ക്ലർക്ക്, സ്റ്റോർ, സി.എൽ.ആർ.വിഭാഗങ്ങളിൽപ്പെട്ട അറുപത്തി ഏഴ് വനിതകളാണ് പ്രതിരോധ മാതൃകകൾ ഒരുക്കുന്നത്.കുടുംബശ്രീ മിഷനുമായി സഹകരിച്ച് ഡിപ്പോയിലെ എല്ലാ വനിതാ ജീവനക്കാർക്കും പ്രതിരോധ സുരക്ഷാ കണ്ണടകൾ വിതരണം ചെയ്തു. നെയ്യാറ്റിൻകര സർക്കാർ ഹോമിയോ ആശുപത്രിയുമായി സഹകരിച്ച് ഡിപ്പോയിലെ എല്ലാ ജീവനക്കാർക്കും പ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ള മരുന്നുകളും വിതരണം ചെയ്തു. നെയ്യാറ്റിൻകര ഡിപ്പോയിലെ വനിതാ സബ് കമ്മിറ്റിയുടെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നഗരസഭ ചെയർപെഴ്സൺ ഡബ്ല്യു.ആർ.ഹീബ നിർവഹിച്ചു. വനിതാ സബ് കമ്മിറ്റി ചെയർപേഴ്സൺ വി.അശ്വതിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സൂപ്രണ്ട് രശ്മി രമേഷ്, സ്റ്റോർ ഇഷ്യൂവർ ഷീജ, കണ്ടക്ടർമാരായ എസ്.ശ്യാമള, കെ.പി.ദീപ, എസ്.സുജ, വി.സജിതകുമാരി, ക്ലർക്കുമാരായ ഇന്ദുലേഖ, ധന്യ, വി.എസ്.മഞ്ജു, സി.എൽ.ആർ.ജീവനക്കാരി ഷീല തുടങ്ങിയവർ പങ്കെടുത്തു.