kt-jaleel

#മന്ത്രിയുടെ വിളികൾ ഒൻപതു തവണ,

#ശിവശങ്കറുമായി സരിത്തിന്റെ ദീർഘ സംസാരം

# മുൻപ് കാർഗോ വന്ന ദിവസങ്ങളിലും ബന്ധപ്പെട്ടു

തിരുവനന്തപുരം:തീവ്രവാദ ബന്ധമുണ്ടെന്ന് കണ്ടെത്തിയ സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷും സരിത്തും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിനെയും മന്ത്രി കെ.ടി.ജലീലിനെയും വിളിച്ചതിന്റെ ഫോൺ രേഖകൾ പുറത്തുവന്നതോടെ സർക്കാർ കൂടുതൽ പ്രതിരോധത്തിലായി. മന്ത്രിയാണ് സ്വപ്നയെ വിളിച്ചിരിക്കുന്നത്.രാത്രി പത്തുമണിക്കും വിളിച്ചിട്ടുണ്ട്. മുമ്പ് കാർഗോ വന്നദിവസങ്ങളിൽ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് എം.നാസറുമായി പ്രതികൾ ബന്ധപ്പെട്ടിട്ടുണ്ട്

യു.എ.ഇ കോൺസൽ ജനറൽ റഷീദ് ഖമീസ് അലി മുസൈയ്ഖരി അൽ-ഷമീരി, കോൺസുലേറ്റ് അറ്റാഷെ ജമാൽ ഹുസൈൻ റഹ്മാഹുസൈൻ അൽ-സഅബി തുടങ്ങിയവരെ ശിവശങ്കർ നിരന്തരം വിളിച്ചിട്ടുണ്ട്.

സ്വർണം കസ്റ്റംസ് തടഞ്ഞുവച്ചശേഷം ജൂലായ് മൂന്നിനും മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് സരിത്തിനെ ബന്ധപ്പെട്ടു. കാർഗോയെത്തിയ ജൂൺ 24,26 തീയതികളിലും ഇത്തരം വിളികളുണ്ടായി.കോൺസുലേറ്റ് അറ്റാഷെയും ഡ്രൈവറും സ്വർണംപിടിച്ചശേഷവും സ്വപ്നയും സന്ദീപുമായി നിരന്തരം ബന്ധപ്പെട്ടു.

മന്ത്രി ജൂൺ ഒന്നുമുതൽ 26വരെ 9447896600 എന്ന ഒൗദ്യോഗിക നമ്പറിൽ നിന്ന് ഒമ്പതു തവണ വിളിച്ചിട്ടുണ്ട്. 25ന് രാത്രി പത്തിന് മന്ത്രിയുടെ മൂന്നരമിനിറ്റ് സംഭാഷണം

സരിത്തും ശിവശങ്കറുമായി ഏപ്രിൽ 20മുതൽ ജൂൺ ഒന്നുവരെ 9847797000 എന്ന ഔദ്യോഗികനമ്പറിൽ 14 തവണ ഫോൺ സംഭാഷണം

അർദ്ധരാത്രിയിലും സംസാരം. ഒരു ദിവസം അഞ്ചു തവണ വരെവിളിച്ചു

siva

റംസാൻ ഭക്ഷ്യകിറ്റുകൾ നൽകുന്നതിനായി യു.എ.ഇ കോൺസുലേ​റ്റ് ജനറൽ ആവശ്യപ്പെട്ട പ്രകാരമാണ് സ്വപ്ന സുരേഷുമായി സംസാരിച്ചത്. വിളികൾ ഔദ്യോഗികമാണ്. പേഴ്സണൽ സ്റ്റാഫ് സ്വപ്നയെയും സരിത്തിനെയും വിളിച്ചതെന്തിനെന്ന് അറിയില്ല. ഇക്കാര്യം അന്വേഷിക്കണം

-മന്ത്രി കെ.ടി.ജലീൽ

സ്വപ്നയുടെ മൊബൈൽ

സെക്രട്ടേറിയറ്റിനടുത്ത്

സ്വർണക്കടത്തിൽ സരിത്ത് കസ്റ്റംസ് പിടിയിലായ ശേഷവും സ്വപ്നയുടെ ഫോൺ സെക്രട്ടേറിയറ്റ് പരിസരത്തെ കന്റോൺമെന്റ് ടവർ പരിധിയിലായിരുന്നു. അഞ്ചിന് ഞായറാഴ്ച വരെ സ്വപ്ന നഗരത്തിലുണ്ടായിരുന്നതായി കസ്റ്റംസ് പറയുന്നു. പിറ്റേന്നാണ് തലസ്ഥാനത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്.

മന്ത്രി ജലീൽ-സ്വപ്ന

ജൂൺ ഒന്ന്- ഉച്ചയ്ക്ക് 1.27 (സ്വപ്ന വിളിച്ചത്)

രണ്ട്- വൈകിട്ട് 4.09

അഞ്ച്-ഉച്ചയ്ക്ക് 1.59

എട്ട്-ഉച്ചയ്ക്ക് 1.09

16- വൈകിട്ട് 7.51

23- രാവിലെ 10.13 (എസ്.എം.എസ്)

23-രാവിലെ 10.15

24- രാവിലെ 9.50

25- രാത്രി 10.08

26- ഉച്ചയ്ക്ക് 2.46

ശിവശങ്കർ, 15വിളികൾ

ഏപ്രിൽ20- ഉച്ചയ്ക്ക് 3.51

വൈകിട്ട് 4.35

വൈകിട്ട് 4.36

രാത്രി 8.33

രാത്രി 11.33

28- രാത്രി 7.09

28- രാത്രി 7.10

മേയ്5- ഉച്ചയ്ക്ക് 1.29 (12സെക്കൻഡ്)

ഉച്ചയ്ക്ക് 1.29 (16സെക്കൻഡ്)

6- ഉച്ചയ്ക്ക് 2.20

6- ഉച്ചയ്ക്ക് 2.21

8- രാത്രി 12.33

14- രാത്രി 6.04

ജൂൺ1- രാത്രി 11.55

25-ഉച്ചയ്ക്ക് 11.46