chennithala

നെയ്യാറ്റിൻകര: സ്വർണക്കടത്ത് സി.ബി.ഐയും അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. രാജ്യദ്രോഹികളുടെ ഇടത്താവളമായും ഗൂഢാലോചന നടത്തുന്നതിനുള്ള കേന്ദ്രമായും മുഖ്യമന്ത്രിയുടെ ഓഫീസിനെ മാറ്റിയ പിണറായിക്ക് മുഖ്യമന്ത്രിയായി തുടരാനാവില്ലെന്ന് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടും ജില്ലാ കോൺഗ്രസ് കമ്മിറ്റി നെയ്യാറ്റിൻകര താലൂക്ക് ഓഫീസിനുമുമ്പിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷ നേതാവ്. ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ അദ്ധ്യക്ഷനായിരുന്നു. കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി, എം. വിൻസന്റ് എം.എൽ.എ, ആർ. വത്സലൻ, എ.ടി. ജോർജ്, വിജയൻ തോമസ്, അയിര സുരേന്ദ്രൻ, വിനോദ്‌സെൻ, എം. മൊഹിനുദീൻ, ജോസ് ഫ്രാങ്ക്ളിൻ, സുമകുമാരി, മഞ്ചവിളാകം ജയകുമാർ, മലയിൻകീഴ് വേണുഗോപാൽ, എസ്.കെ. അശോക് കുമാർ, ഉദയിൻകുളങ്ങര ഗോപാലകൃഷ്ണൻ, കക്കാട് രാമചന്ദ്രൻനായർ, കൊറ്റാമം വിനോദ്, കാട്ടാക്കട സുബ്രഹ്മണ്യൻ, വട്ടവിള വിജയൻ, വി.കെ. അവനീന്ദ്രകുമാർ, കൊല്ലിയോട് സത്യനേശൻ, വി. ശ്രീധരൻ നായർ, എസ്. വിജയചന്ദ്രൻ എന്നിവർ സംസാരിച്ചു.