വെഞ്ഞാറമൂട്: വാമനപുരം ബ്ലോക്ക് പഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതി പ്രകാരം നിർമ്മിച്ച കല്ലറ സി.എച്ച്.സിയിലെ പാലിയേറ്റീവ് വാർഡിന്റെ ഉദ്ഘാടനം ഡി.കെ. മുരളി എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രൻ, കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. ശിവദാസൻ, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യ, മെഡിക്കൽ ആഫീസർ പത്മ കേസരി തുടങ്ങിയവർ പങ്കെടുത്തു.