നെയ്യാറ്റിൻകര: കേരള സ്റ്റേറ്റ് വർക്കേഴ്‌സ് യൂണിയൻ നെയ്യാറ്റിൻകര യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച കൊവിഡ്കാല ഓൺലൈൻ പഠനോപകരണ വിതരണവും തൊഴിൽ സുരക്ഷാ ഉപകരണങ്ങളും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിതരണം ചെയ്തു. നെയ്യാറ്റിൻകര യൂണിറ്റ് പ്രസിഡന്റ് എസ്.ജി.രാജേഷ് അദ്ധ്യക്ഷനായിരുന്നു. ജില്ലാ കമ്മിറ്റി അംഗം സുഗുണൻ,രജിതാ പ്രസാദ്, തമ്പാനൂർ രവി,ആർ.ശശിധരൻ, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ,കെ.എസ്.അനിൽ,വിനോദ്‌സെൻ, എസ്.കെ.മണി,പി.ബൈനുപ്രിയൻ, മുഹമ്മദ് ബഷീർ, സതീഷ്‌കുമാർ തുടങ്ങിയവർ പങ്കെടുത്തു.