വർക്കല: ഇലകമൺ ഗ്രാമപഞ്ചായത്തിലെ അയിരൂർപാലം - പെരിഞ്ഞാറയിൽ റോഡിന്റെ നിർമ്മാണ ഉദ്ഘാടനം അഡ്വ.വി.ജോയി എം.എൽ.എ നിർവഹിച്ചു. മത്സ്യബന്ധന വകുപ്പിൽ നിന്ന് അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് നിർമ്മിക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. സുമംഗല, വൈസ് പ്രസിഡന്റ് അഡ്വ.ബി.എസ്. ജോസ്, ബ്ലോക്ക് പഞ്ചായത്തംഗം ബെന്നി, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.