sevadal
കോൺഗ്രസ് സേവാദൾ ചിറയിൻകീഴ് മണ്ഡലം കമ്മിറ്റി പാലകുന്ന് കൃഷിഭവന് മുന്നിൽ സംഘടിപ്പിച്ച ധർണ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ജെ. സ്റ്റീഫൻസൺ ഉദ്ഘാടനം ചെയ്യുന്നു

ചിറയിൻകീഴ്: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് സേവാദൾ ചിറയിൻകീഴ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാലകുന്ന് കൃഷിഭവന് മുന്നിൽ സംഘടിപ്പിച്ച ധർണ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ജെ. സ്റ്റീഫൻസൺ ഉദ്ഘാടനം ചെയ്‌തു. നിയോജകമണ്ഡലം പ്രസിഡന്റ് എം.എച്ച്. സുധീർ അദ്ധ്യക്ഷത വഹിച്ചു. സേവാദൾ ജില്ലാ ജനറൽ സെക്രട്ടറി പാലാംകോണം ജമാൽ, മണ്ഡലം പ്രസിഡന്റ് താജ് തിലക്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോഷി ഭായി, മഹിളാ സേവാദൾ സംസ്ഥാന ജനറൽ സെക്രട്ടറി ഉഷാ സ്റ്റീഫൻസൺ, ഗ്രാമപഞ്ചായത്ത് അംഗം മോനി ശാർക്കര, തോന്നയ്ക്കൽ ഷിബു, കടയ്ക്കാവൂർ ഷിബു, രാധാകൃഷ്ണൻ നായർ, സുനേജോ, രാജേഷ്, സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.