malayinkil

മലയിൻകീഴ്:ഓൺലൈൻ പഠനത്തിന് മലയിൻകീഴ് ജെ.പി സ്മാരക സോഷ്യൽ വെൽഫെയർ സഹകരണ സംഘം മലയിൻകീഴ് ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ 7-ാം ക്ലാസിലെ അലീന,മലയിൻകീഴ് ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ 6-ാം ക്ലാസ് വിദ്യാർത്ഥി അനുരഞ്ച് എന്നിവർക്ക് എൽ.ഇ.ഡി.ടിവി നൽകി.സംഘം പ്രസിഡന്റ് എൻ.എം.നായർ അദ്ധ്യക്ഷത വഹിച്ചു.ഐ.ബി.സതീഷ്.എം.എൽ.എ.ടി.വി വിതരണം ചെയ്തു. സംഘത്തിലെ സി.സി.ടി.വി.കാമറയുടെ പ്രവർത്തനവും എം.എൽ.എ.നിർവഹിച്ചു.മലയിൽ കീഴ് ഗ്രാമപഞ്ചായത്ത് ആരോഗ്യ കമ്മിറ്റി ചെയർപേഴ്സൺ വി.എസ് ശ്രീകാന്ത്,ഗ്രാമപഞ്ചായത്ത് അംഗം സുനിജ,എൻ.ഷാജി ,സംഘം ഡയറക്ടർമാരായ ചാണി അപ്പു,എൻ.വിക്രമൻനായർ,എസ്. സുധാകരൻ.ഡി.സതീശ്കുമാർ,സെക്രട്ടറി വി ശ്രീദേവി എന്നിവർ പങ്കെടുത്തു.