ചിറയിൻകീഴ്: ഗൃഹനാഥൻ കുഴഞ്ഞു വീണ് മരണമടഞ്ഞു. പെരുമാതുറ കശാലയ്ക്കകം വീട്ടിൽ സഫീർ (47 ) ആണ് മരിച്ചത്. ഇന്നലെ രാവിലെ വീട്ടുവളപ്പിലാണ് സംഭവം. വെളുപ്പിന് പുറത്തുപോയി തിരിച്ചെത്തിയ ഉടനെ കുഴഞ്ഞുവീഴുകയായിരുന്നു. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം . കൊവിഡ് പരിശോധനയ്ക്കു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സി.ഐ.ടി.യു പെരുമാതുറ നോർത്ത് യൂണിറ്റ് അംഗമാണ്. സോജ ഭാര്യയാണ്. അമീർ, അമീറ എന്നിവർ മക്കൾ. സൗഫീഖ് മരുമകൻ.