മലയിൻകീഴ്: സമ്പർക്കം മൂലമുള്ള കൊവിഡ് വ്യാപനം ജില്ലയിൽ വർദ്ധിക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നടക്കുന്ന ഹോം ട്യൂഷനെതിരെ നടപടിയെടുക്കണമെന്ന് ആൾ കേരള ട്യൂട്ടോറിയൽ മാനേജ്മെന്റ് അസോസിയേഷൻ ആവശ്യപ്പെട്ടു.ജില്ലയുടെ പല ഭാഗങ്ങളും കണ്ടെയിൻമെന്റ്,ക്ലസ്റ്റർ സോണുകളുടെ എണ്ണവും നാൾക്കുനാൾ കൂടി വരുകയാണ്.ഇതൊന്നും മുഖവിലയ്ക്കെടുക്കാതെയാണ് ഹോം ട്യൂഷൻ നടക്കുന്നത്.കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ഹോം ട്യൂഷൻ എടുക്കുന്ന ഭൂരിപക്ഷം പേരും സർക്കാർ ജീവനക്കാരും അദ്ധ്യാപകരുമാണ്. ഹോം ട്യൂഷനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാകളക്ടർ മുന്നറിയിപ്പ് നൽകിയിട്ടും പലരും അത് ചെവികൊണ്ടിട്ടില്ല.ഇനിയും ഇത്തരം നടപടിയുമായി മുന്നോട്ട് പോകുന്നവരുടെ പേരുവിവരങ്ങൾ ഉൾപ്പെടെ അധികൃതർക്ക് നൽകുമെന്നും അസോസിയേഷൻ താലൂക്ക് കമ്മിറ്റി പ്രസിഡന്റ്‌ രജിത് നവോദയയും സെക്രട്ടറി ബി.രമേശ്കുമാർ കോൺഫിഡന്റും പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.