വർക്കല:പുത്തൻചന്ത,വിളബ്ഭാഗം മാർക്കറ്രുകൾ അടച്ചിടാൻ വെട്ടൂർ ഗ്രാമപഞ്ചായത്ത് നോട്ടീസ് നൽകി.തൊട്ടടുത്ത ഗ്രാമപഞ്ചായത്തായ അഞ്ചുതെങ്ങ് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചതിനെ തുടർന്നാണ് വെട്ടൂരിലെ രണ്ട് പ്രധാന മത്സ്യമാർക്കറ്റുകളും അടച്ചിടാൻ തീരുമാനിച്ചതെന്ന് പ്രസിഡന്റ് അഡ്വ.എ.അസിംഹുസൈൻ പറഞ്ഞു. മത്സ്യബന്ധന മേഖലയായ അഞ്ചുതെങ്ങിൽ നിന്നുമാണ് ഈ രണ്ട് മാർക്കറ്റുകളിലും കൂടുതൽ മീൻ വില്പനയ്ക്കെത്തുന്നത്. ഇന്ന് ഒരുദിവസം അടച്ചിടാനാണ് തൽക്കാലം നോട്ടീസ് നൽകിയിട്ടുളളത്. വർക്കല നഗരസഭയിലെ പ്രധാന മത്സ്യമാർക്കറ്രായ പുന്നമൂട് ചന്ത നിയന്ത്റണങ്ങളോടെയാണ് പ്രവർത്തിക്കുന്നത്. ആരോഗ്യ പ്രവർത്തകരുടെയും പൊലീസിന്റെയും സാന്നിദ്ധ്യത്തിൽ കർശന നിയന്ത്റണങ്ങളോടെയും നിർദ്ദേശങ്ങളോടെയുമാണ് മാർക്കറ്റ് പ്രവർത്തിക്കുന്നതെന്ന് വൈസ് ചെയർമാൻ എസ്.അനിജോ പറഞ്ഞു.