കാട്ടാക്കട : കാട്ടാക്കട താലൂക്കിലെ കാട്ടാക്കട, പൂവച്ചൽ പഞ്ചായത്തുകളിൽ കൊവിഡ് പോസിറ്റീവ് ഫലങ്ങൾ പുറത്തുവരുന്ന സാഹചര്യത്തിൽ ഇരു പഞ്ചായത്തിലും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചു. കാട്ടാക്കട താലൂക്ക് ആസ്ഥാനത്ത് തഹസിൽദാർ എൻ. ശ്രീകുമാരൻ, കെ.എസ്. ശബരീനാഥൻ എം.എൽ.എ എന്നിവർ വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനമായത്. കാട്ടാക്കട പൂവച്ചൽ പാഞ്ചായത് ഉൾപ്പെട്ട കാട്ടാക്കട പട്ടണത്തിൽ ഇനി മുതൽ മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 9 മുതൽ വൈകിട്ട് 7 വരെ കടകൾ തുറക്കാൻ അനുമതിയുള്ളു. ശനിയാഴ്ച അവശ്യസാധനങ്ങൾ വില്പന കേന്ദ്രം മാത്രം പ്രവർത്തിക്കാം. ഞായറാഴ്ച സമ്പൂർണലോക് ഡൗൺ ആയിരിക്കും.