തൃശൂർ: വിൽപ്പനയ്ക്കെത്തിച്ച 1.700 കിലോഗ്രാം കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ. പാലക്കാട് പുതുനഗരം കോഴിക്കുട്ടൻ വീട്ടിൽ അജേഷ് (29), വരടിയം തടത്തിൽ പ്രസാദ് (22), പെരിങ്ങണ്ടൂർ വിയ്യോക്കാരൻ വീട്ടിൽ കൃഷ്ണപ്രസാദ് (22) എന്നിവരാണ് തിങ്കളാഴ്ച രാത്രി മണ്ണുത്തി പൊലീസ് നടത്തിയ വാഹനപരിശോധനയ്ക്കിടെ പിടിയിലായത്. ഇവർ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനങ്ങളും 43,000 രൂപയും പിടിച്ചെടുത്തു.പ്രസാദ് പേരാമംഗലം പൊലീസ് സ്‌റ്റേഷൻ പരിധിയിലെ കൊലപാതക കേസിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ്. ഇയാളുടെ അമ്മ പ്രസീത നിരവധി കഞ്ചാവുകേസുകളിലും അബ് കാരി കേസുകളിലും ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പരിശോധന സമയത്ത് പൊലീസ് ഡ്രൈവർ മനോജിന്റെ സമയോചിത ഇടപെടലാണ് പ്രതികൾ വലയിലാകാൻ കാരണമായതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ മണ്ണുത്തി എസ്.ഐ: കെ. പ്രദീപ് കുമാർ പറഞ്ഞു.