covid

തിരുവനന്തപുരം: സംസ്ഥാനത്തെ കടുത്ത ഭീതിയിലാഴ്ത്തി കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ഇന്നലെ 608 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആദ്യമായാണ് ഒരുദിനം രോഗബാധിതർ 600 കടക്കുന്നത്. ഈമാസം 11ന് 488 പേർക്ക് രോഗം സ്ഥിരീകരിച്ചതായിരുന്നു ഉയർന്ന നിരക്ക്. 396 പേരാണ് ഇന്നലെ സമ്പർക്ക രോഗികളായത്. 26 പേരുടെ ഉറവിടം വ്യക്തമല്ലെന്നതും പ്രതിസന്ധിയാണ്. ഏറ്റവും കൂടുതൽ രോഗബാധിതർ തലസ്ഥാനത്താണ് 201. ഇതിൽ 158 പേരും സമ്പർക്ക രോഗികളാണ്. 19 പേരുടെ ഉറവിടം അവ്യക്തമാണ്. എട്ട് ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു. 181 പേർ രോഗമുക്തരായി.

വിദേശത്ത് നിന്നു തിരിച്ചെത്തി ഈമാസം 12ന് മരണമടഞ്ഞ ആലപ്പുഴ സ്വദേശിയായ നസീർ ഉസ്മാൻകുട്ടിക്ക് (47) ഇന്നലെ രോഗം സ്ഥിരീകരിച്ചു. അർബുദബാധിതനായിരുന്നു. ഇതോടെ മരണം 34 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ച മറ്റുള്ളവരിൽ 130 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 68 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്.

ആകെ രോഗികൾ 8928

ചികിത്സയിലുള്ളവർ 4454

ആകെ രോഗമുക്തർ 4440

' കേരളം മൂന്നാം ഘട്ടത്തിലെത്തി നിൽക്കുന്നു. മലപ്പുറത്തും തിരുവനന്തപരത്തും മാത്രമല്ല മറ്റു ജില്ലകളിലും പുതിയ ക്ലസ്റ്ററുകൾ രൂപപ്പെട്ടു. അടുത്ത ഘട്ടമായ സാമൂഹ്യവ്യാപനം തടയുന്നതിനായി നമ്മൾ കൂടുതൽ ജാഗ്രത പുലർത്തണം. '

- മുഖ്യമന്ത്രി പിണറായി വിജയൻ