pinarayi

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായുള്ള ടെലഫോൺ സംഭാഷണത്തിന്റെ പേരിൽ മന്ത്രി കെ.ടി. ജലീലിനെതിരെ ആക്ഷേപമുന്നയിക്കുന്നത് എന്തും പറയാൻ നാവിന് ശക്തിയുള്ള കൂട്ടരിൽ ചിലരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അദ്ദേഹം ചെയ്തതെന്താണ്?. കോൺസുലേറ്റിൽ ഒരു കാര്യം പറഞ്ഞു. കോൺസുലേറ്റ് ജനറൽ അദ്ദേഹത്തിന് തിരിച്ചൊരു സന്ദേശമയച്ചു. ഈ സ്ത്രീയുമായി ബന്ധപ്പെടാൻ നിർദ്ദേശിച്ചു. തിരിച്ച് മന്ത്രിയും മെസ്സേജയച്ചു. തുടർന്ന് സ്ത്രീയുമായി അദ്ദേഹം ടെലഫോണിൽ സംസാരിച്ചു. അത് കണ്ടപ്പോൾ തന്നെ, ആയുധം കിട്ടിയിരിക്കുന്നു, മന്ത്രി സംസാരിച്ചു, ഇപ്പോ പിടിച്ചുകളയാം എന്ന മട്ടിലല്ലേ നിങ്ങൾ നിന്നത്. അതിൽ തെറ്റ് പറയുന്നില്ല. പക്ഷേ അതിന് ഒരു നിമിഷത്തെ ആയുസ്സല്ലേ ഉണ്ടായുള്ളൂ. മന്ത്രി ജലീൽ തന്നെ കാര്യങ്ങൾ വിശദീകരിച്ചല്ലോ. സംശയങ്ങൾ അതോടെ തീരേണ്ടതല്ലേ. എന്നിട്ടും ഇതുമായി വരുന്നതെന്താണ്. ഇതൊന്നും നേരായ വഴിയല്ല. അതിനപ്പുറത്തേക്കിപ്പോൾ ഞാനൊന്നും പറയേണ്ടല്ലോ- മുഖ്യമന്ത്രി പറഞ്ഞു.