തിരുവനന്തപുരം: കര്‍ക്കടക മാസപൂജകള്‍ക്കായി ശബരിമല ക്ഷേത്രം ഇന്ന് തുറക്കും. ഭക്തർക്ക് പ്രവേശനം ഉണ്ടാകില്ല. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എ.കെ. സുധീര്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും.

നാളെ പുലര്‍ച്ചെ അഞ്ചിന് തുറന്ന് നിര്‍മ്മാല്യവും പതിവ് അഭി‍ഷേകവും നടക്കും. തുടര്‍ന്ന് ഗണപതിഹോമവും ഉണ്ടാകും. നട തുറക്കുന്ന അഞ്ച് ദിവസവും പതിവ് പൂജകളെ ഉണ്ടാകൂ. കര്‍ക്കടക വാവുബലിയായ 20ന് പമ്പയില്‍ ബലിതര്‍പ്പണത്തിനുള്ള സൗകര്യവും ഉണ്ടാകില്ല. 20 ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കും.