pinarayi

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണം തുടങ്ങിയിട്ട് ആറുമാസത്തിലേറെയായെന്നും ഈ വർഷാവസാനത്തോടെ മാത്രമേ നിയന്ത്രണം കൈവരിക്കാൻ കഴിയൂവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ആരോഗ്യ പ്രവർത്തകരിൽ സ്വാഭാവികമായും ഒരു തളർച്ചയുണ്ടാവുന്നുണ്ട്. രോഗപ്രതിരോധ നടപടികളിൽ ഉദാസീനമായ സമീപനം നാട്ടുകാരിൽ ചിലർക്കെങ്കിലുമുണ്ട്. സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം വർദ്ധിച്ചുവരുന്നതിന്റെ പ്രധാന കാരണം അശ്രദ്ധയാണ്. കൂടുതൽ ജാഗ്രതയോടെ മുന്നോട്ടുപോകേണ്ടതുണ്ട്.

പകർച്ച വർദ്ധിച്ചു വരുന്നതിനാൽ പ്രാദേശിക ഭരണസംവിധാനങ്ങളും ജനപ്രതിനിധികളും പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണം. ട്രിപ്പിൾ ലോക്ക് ഡൗൺ നിലവിലുളള തീരദേശ മേഖലകളിൽ ആരോഗ്യസുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഡ്രോണുകൾ വിന്യസിച്ചു.

പൊലീസ്, വോളണ്ടിയർമാരുടെ സേവനം ഏകോപിപ്പിക്കുന്നതിന് ജില്ലകളിൽ അഡീഷണൽ എസ്.പി മാരെ നോഡൽ ഓഫീസർമാരായി നിയോഗിച്ചു. ദൈനംദിന റിപ്പോർട്ട് നോഡൽ ഓഫീസർമാർ പൊലീസ് ആസ്ഥാനത്ത് ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.