mask

കോവളം:വിഴിഞ്ഞം ലയൺസ് ക്ലബിന്റെയും വിഴിഞ്ഞം ജനമൈത്രി പൊലീസിന്റെയും സംയുക്താഭിമുഖ്യത്തിൽ ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് ഗവർണർ ലയൺ ഡോ.എ.ജി.രാജേന്ദ്രന്റെ സഹായത്തോടെ വിഴിഞ്ഞം സി.എച്ച്.സിയിലേക്ക് മാസ്ക് വിതരണം ചെയ്തു.വിഴിഞ്ഞം സി.ഐ.പ്രവീൺ,വിഴിഞ്ഞം ലയൺസ് ക്ലബ് പ്രസിഡന്റ് ഡോ.സജു ഡിസ്ട്രിക്ട് ചെയർപേഴ്സൺ വിനോദ്കുമാർ,വിഴിഞ്ഞം സി.ആർ.ഒ ഗോപകുമാർ,ഷാജിമോൻ,അനന്ദു എന്നിവർ പങ്കെടുത്തു.