പോത്തൻകോട് :ഓൺലൈൻ പഠന സൗകര്യമില്ലാതിരുന്ന 20 കുട്ടികൾക്ക് ടെലിവിഷൻ നൽകി പോത്തൻകോട് ഗവ.യു.പി സ്‌കൂൾ.പ്രഥമാദ്ധ്യാപകൻ എം.സലാഹുദീന്റെ നേതൃത്വത്തിൽ സ്‌കൂളിലെ 25 കുട്ടികൾക്ക് ടെലിവിഷൻ നൽകിയിരുന്നു.ഓൺലൈൻ സൗകര്യമില്ലാത്ത ശേഷിക്കുന്ന കുട്ടികൾക്കും ടിവി നൽകുമെന്ന് പ്രഥമാദ്ധ്യാപകൻ അന്ന് അറിയിച്ചിരുന്നു.പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാനിഫാ ബീഗം വിതരണം ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് എ.എസ് ഷംനാദ്,ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപെഴ്‌സൺ നസീമ, ഗ്രാമപഞ്ചായത്തംഗം എസ്.വി.സജിത്,ലയൺസ് മുൻ ഗവർണർ എ.കെ.അബ്ബാസ്,എ.എസ്.അനസ്,സുരേഷ് ബാബു, എം.സലാഹുദീൻ,സ്റ്റാഫ് സെക്രട്ടറി ആർ.സന്ധ്യാറാണി എന്നിവർ സംസാരിച്ചു.
caption അദ്ധ്യാപകരുടെയും പൂർവ വിദ്യാർത്ഥികളുടെയും സഹകരണത്തോടെയാണ് രണ്ടാംഘട്ടത്തിൽ ടെലിവിഷൻ വാങ്ങി നൽകിയത്