തിരുവനന്തപുരം :ജില്ലയിൽ സമൂഹ വ്യാപനത്തിന്റെ സൂചന പ്രകടമാക്കി 201 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിച്ചത് ഇന്നലെയാണ്. സമ്പർക്കം വഴിയാണ് ഏറ്റവും കൂടുതൽ പേർക്ക് രോഗം ഉണ്ടായത്. 158 പേർക്കാണ് സമ്പർക്ക രോഗമുണ്ടായത്. ഉറവിടമറിയാതെ 19 പേർക്കും രോഗകാരണം വ്യക്തമല്ലാതെ 5 പേർക്കും രോഗമുണ്ടായി. 19 പേർ വിദേശത്തു നിന്നും അന്യസംസ്ഥാനത്തു നിന്നും വന്നവരാണ്.
തിരുവനന്തപുരത്ത് 7, പൂന്തുറയിൽ 30, മുട്ടത്തറയിൽ 6, പള്ളിവിളാകം 1,പൂവച്ചൽ 9,പുനലാൽ 3,വള്ളിപ്പാറ 1,
ആനയറ 5,ബാലൻ നഗർ 1,ചെറിയമുട്ടം 13,പുല്ലുവിള 19,കോട്ടുകാൽ 1,പാറശാല 3,പൗഡിക്കോണം 1,ചൂഴമ്പാല 1,കളിയിക്കാവിള 1, കമലേശ്വരം 1, ബീമാപള്ളി 2, മണക്കാട്,വള്ളക്കടവ് 7, ജഗതി 1, തിരുവല്ലം 2, നെയ്യാറ്റിൻകര 1, പൊഴിയൂർ 2,
പനവൂർ 2, വിഴിഞ്ഞം 1,കരിക്കകം 1,കോട്ടയ്ക്കൽ 8, വഞ്ചിയൂർ 2,വെടിവച്ചാൻകോവിൽ 1,പാളയം 1,നെട്ടയം 1, പൂന്തുറ പരുത്തിക്കുഴി 4,പെരുമാതുറ 9, അഞ്ചുതെങ്ങ് 2, കടയ്ക്കാവൂർ 1, നെല്ലിമൂട് 1,കോട്ടപ്പുറം 2, വെങ്ങാനൂർ 4, മൂലൂർ 1, ബീമാപള്ളി 2, മാണിക്യവിളാകം 2, പാറവിള 1, കാരയ്ക്കാമണ്ഡപം 1, പാറശാല 7, മാടൻവിള 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.
സൗദിയിൽ നിന്നെത്തിയ കിഴുവിലം സ്വദേശി, കർണാടകയിൽ നിന്നെത്തിയ പാറശാല സ്വദേശി,തമിഴ്‌നാട്ടിൽ നിന്നെത്തിയ കന്യാകുമാരി സ്വദേശി,സൗദിയിൽ നിന്നെത്തിയ ഇടവ സ്വദേശി 39 കാരൻ,തമിഴ്‌നാട്ടിൽ നിന്നെത്തിയ പരുത്തിപ്പാറ സ്വദേശിനി, കുവൈറ്റിൽ നിന്നെത്തിയ ഇടവ സ്വദേശി, സൗദിയിൽ നിന്നെത്തിയ വെമ്പായം സ്വദേശി, തമിഴ്‌നാട്ടിൽ നിന്നെത്തിയ കന്യാകുമാരി സ്വദേശി, തമിഴ്‌നാട്ടിൽ നിന്നെത്തിയ കന്യാകുമാരി സ്വദേശിനി, യു.എ.ഇയിൽ നിന്നെത്തിയ കഠിനംകുളം സ്വദേശി ഒമാനിൽ നിന്നെത്തിയ ആനാട് സ്വദേശി ,യു.എ.ഇയിൽ നിന്നെത്തിയ വർക്കല സ്വദേശി, സൗദിയിൽ നിന്നെത്തിയ നെയ്യാറ്റിൻകര സ്വദേശി, സൗദിയിൽ നിന്നെത്തിയ കന്യാകുമാരി സ്വദേശി, യു.എ.ഇയിൽ നിന്നെത്തിയ തിരുവനന്തപുരം സ്വദേശി,യു.എ.ഇയിൽ നിന്നെത്തിയ തിരുവനന്തപുരം സ്വദേശിനി, മഹാരാഷ്ട്രയിൽ നിന്നെത്തിയ തിരുവനന്തപുരം സ്വദേശിനി, സൗദിയിൽ നിന്നെത്തിയ വർക്കല സ്വദേശി, യു.എ.ഇയിൽ നിന്നെത്തിയ നടയറ സ്വദേശി എന്നിവർക്കാണ് വിദേശത്തത് നിന്നെത്തി രോഗം സ്ഥിരീകരിച്ചത്.
ജില്ലയിൽ ഇന്നലെ പുതുതായി 919 പേർ രോഗനിരീക്ഷണത്തിലായി. 730 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. ജില്ലയിൽ 18,516 പേർ വീടുകളിലും 1,637 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 121 പേരെ പ്രവേശിപ്പിച്ചു. 45 പേരെ ഡിസ്ചാർജ് ചെയ്തു. ജില്ലയിൽ ആശുപത്രി കളിൽ 806 പേർ നിരീക്ഷണത്തിലുണ്ട്. 823 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. 601 പരിശോധനാഫലങ്ങൾ ലഭിച്ചു. ജില്ലയിൽ 72 സ്ഥാപനങ്ങളിലായി 1,637 പേർ നിരീക്ഷണത്തിലുണ്ട്.
ആകെ നിരീക്ഷണത്തിലുള്ളവർ -20,959
വീടുകളിൽ നിരീക്ഷണത്തിലുള്ളവർ -18,516
ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ -806
കൊവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവർ -1,637
ഇന്നലെ പുതുതായി നിരീക്ഷണത്തിലായവർ -919