തിരുവനന്തപുരം: പാലത്തായി പീഡനക്കേസിൽ തലശ്ശേരി അഡിഷണൽ ജില്ലാ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതായി ക്രൈംബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് ഐ.ജി എസ്. ശ്രീജിത്ത് അറിയിച്ചു. ജുവനൈൽ ജസ്റ്റിസ് ആക്ട്, ഇന്ത്യൻ ശിക്ഷാനിയമം എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കുറ്റപത്രം തയ്യാറാക്കിയത്. കേസിൽ പോക്‌സോ നിയമപ്രകാരമുള്ള അന്വേഷണം തുടരും. അന്വേഷണം പൂർത്തിയാകുമ്പോൾ ആവശ്യമെങ്കിൽ വീണ്ടും കുറ്റപത്രം സമർപ്പിക്കും.