എക്സൈസ് ഇൻസ്പെക്ടറായി സജിത കഴിഞ്ഞ ദിവസം തിരൂരിൽ ചുമതലയേൽക്കുമ്പോൾ ഒരു ചരിത്രംകൂടി പിറന്നു. കേരളത്തിലെ ആദ്യ വനിതാ എക്സൈസ് ഇൻസ്പെക്ടർ. വനിതകൾക്ക് എക്സൈസ് ഇൻസ്പെക്ടർ പരീക്ഷയെഴുതാൻ അവസരം നൽകിയ ശേഷം നടന്ന ആദ്യ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയാണ് ഈ 39 കാരിയുടെ വിജയം.