കല്ലമ്പലം:സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി കരവാരം സർവീസ് സഹകരണ ബാങ്ക് ഒരേക്കർ സ്ഥലത്ത് കൃഷി ആരംഭിച്ചു. തോട്ടക്കാട് വളവ് ജംഗ്ഷനു സമീപമുള്ള തരിശുഭൂമിയിൽ ആരംഭിച്ച കൃഷി ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബി.പി.മുരളി ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡന്റ് എസ്. മധുസൂദനക്കുറുപ്പ് അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സുഭാഷ്,പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. സുരേഷ് കുമാർ, സി. പി.ഐ. എം ലോക്കൽ സെക്രട്ടറി എസ്.എം.റഫീക്ക്,ബാങ്ക് ഭരണസമിതി അംഗങ്ങൾ,ജീവനക്കാർ,സഹകാരികൾ തുടങ്ങിയവർ പങ്കെടുത്തു.കാലാവസ്ഥ അനുകൂലമാണെങ്കിൽ ബാങ്ക് ഏറ്റെടുക്കുവാൻ തീരുമാനിച്ചിട്ടുള്ള 10 ഏക്കറിലും സുഭിക്ഷാ പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷി ചെയ്യാൻ കഴിയുമെന്ന് ബാങ്ക് പ്രസിഡന്റ് എസ്.മധുസൂദനക്കുറുപ്പും സെക്രട്ടറി എൻ.ഊർമിളയും അറിയിച്ചു.