പാലോട്.: പാങ്ങോട് കാഞ്ചിനട വനമേഖലയിൽക്കയറി വൻതോതിൽ ചാരായം വാറ്റി , വിൽപ്പന നടത്തി വന്നിരുന്ന പാങ്ങോട് കൊച്ചാലുമ്മൂട് ഇർഫാൻ മൻസിലിൽ ഇർഷാദി( 42) നെ പാലോട് റെയിഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. ഇയാൾ പല കേസുകളിൽ പ്രതിയാണ്.മുമ്പ് ഫോറസ്റ്റിനുള്ളിൽ മണലൂറ്റ് നടത്തിയിരുന്ന ഇർഷാദ് നാട്ടുകാരുടെ എതിർപ്പ് ശക്തമായപ്പോൾ പതിയെ ചാരായം വാറ്റിലേക്ക് തിരിയുകയായിരുന്നു.
ലോക്ക് ഡൗൺ കാലയളവിൽ ഇയാൾ വൻതോതിൽ ചാരായം വാറ്റി വിൽപ്പന നടത്തിയിരുന്നു.ചാരായം കടത്താൻ ഉപയോഗിച്ച നീല സ്വിഫ്റ്റ് കാർ പിടിച്ചെടുത്തു. ഈ കേസിലെ രണ്ടാം പ്രതിയായ എക്കൽ എന്നറിയപ്പെടുന്ന കാഞ്ചിനട മൊട്ടോട്ടുകാല എക്കൽ ശശിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു .