photo

വിതുര:ജില്ലാ പഞ്ചായത്തും വിതുര പഞ്ചായത്തും അനുവദിച്ച 57ലക്ഷം രൂപ വിനിയോഗിച്ച് വിതുര പഞ്ചായത്തിലെ പൊന്നാംചുണ്ടിൽ നിർമ്മിച്ച സാംസ്‌കാരിക നിലയം നാടിന് സമർപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു ഉദ്ഘാടനം ചെയ്തു. വിതുര പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ.കൃഷ്ണ കുമാരി അദ്ധ്യക്ഷതവഹിച്ചു. വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെ.വേലപ്പൻ,പൊന്നാംചുണ്ട് വാർഡ് മെമ്പർ മഞ്ജുഷആനന്ദ്,വിതുര പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാഹുൽനാഥ് അലിഖാൻ,മുൻ പഞ്ചായത്ത് മെമ്പർ എം.എസ്.റഷീദ്,വിതുര എസ്. ഐ വി.എൽ.സുധീഷ്,കെ. അൻവർ എന്നിവർ പങ്കെടുത്തു. ശക്തമായ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾ നടത്തുന്ന വിതുര ജനമൈത്രി പൊലീസ്, ആരോഗ്യപ്രവർത്തകർ,എസ്.പി.സി കേഡറ്റുകൾ,എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾ എന്നിവരെ യോഗത്തിൽ ഉപഹാരം നൽകി ആദരിച്ചു.