കടയ്ക്കാവൂർ:കീഴാറ്റിങ്ങൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രണ്ട്സ് പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ നിർദ്ധനരായ പത്ത് വിദ്യാർത്ഥികൾക്ക് ടിവികൾ നൽകി. കടയ്ക്കാവൂർ പൊലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ഡിവൈ.എസ്.പി സുരേഷ് കുമാർ ടിവികൾ വിതരണം ചെയ്തു.സി.ഐ.ശിവകുമാർ, എസ്.ഐ.വിനോദ് വിക്രമാദിത്യൻ,എ.എസ്.ഐമാരായ നിസാറുദ്ദീൻ,മഹേഷ്,മുരളി,പ്രവാസി കൂട്ടായ്മ അംഗങ്ങളായ പൊടിയൻ പ്ളാവിള,രാജു തുടങ്ങിയവർ പങ്കെടുത്തു.