തിരുവനന്തപുരം: ഓൺലൈൻ പാഠഭാഗങ്ങൾ തയ്യാറാക്കുന്നതിന് 2500 അദ്ധ്യാപകർക്ക് പരിശീലനം നൽകുന്നതിന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഫാക്കൽറ്റി ഡവലപ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ കോളേജ് അദ്ധ്യാപകർക്കായി ആഗസ്റ്റ് മൂന്ന് മുതൽ 7 വരെ നീളുന്ന ഓൺലൈൻ ഫാക്കൽറ്റി ഡവലപ്മെന്റ് പ്രോഗ്രാം നടത്തും.സോഷ്യൽ സയൻസ്, ഹ്യൂമാനിറ്റീസ് വിഭാഗങ്ങളിലെ അദ്ധ്യാപകർക്കാണ് "ഓൺലൈൻ എഡ്യുക്കേഷൻ ഇൻ ഹയർ എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ്" എന്ന വിഷയത്തിലൂന്നിയുള്ള രണ്ടാംഘട്ട ഓൺലൈൻ ശിൽപശാലയിൽ പങ്കെടുക്കാനാവുക. കൂടുതൽ വിവരങ്ങൾക്ക് www.kshec.kerala.gov.in ഫോൺ - 9495027525