തിരുവനന്തപുരം: സംസ്ഥാന സർക്കാർ പുറത്തുവിട്ട കൊവിഡ് കണക്കുകൾ അവിശ്വസനീയമാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് പി.സി.വിഷ്ണുനാഥ് ആരോപിച്ചു.
ഈയടുത്ത ദിവസങ്ങളിൽ സർക്കാർ പുറത്തുവിട്ട കണക്കുകളിൽ പലതിലും പൊരുത്തക്കേടുണ്ട്. ഈ മാസം 12ന് പുറത്തുവിട്ട കണക്ക് പ്രകാരം പരിശോധനയ്ക്ക് അയച്ച 3,47,529 സാമ്പിളുകളിൽ 435 പോസിറ്റീവ് കേസുകൾ രേഖപ്പെടുത്തി. എന്നാൽ 13ലെ സർക്കാർ കണക്ക് പ്രകാരം പരിശോധനയ്ക്ക് അയച്ച സാമ്പിളുകൾ 4,16,282 ആണ്. 445 പോസിറ്റീവ് കേസുകളും.
ഒറ്റ ദിവസം കൊണ്ട് 68,753 സാമ്പിളിന്റെ വർദ്ധനവെങ്ങനെയുണ്ടായി? കണക്കുകൾ തമ്മിൽ ഒരു പൊരുത്തവുമില്ല. സർക്കാരിന്റെ പ്രതിച്ഛായ വർദ്ധിപ്പിക്കാൻ മനപൂർവ്വം യഥാർത്ഥ കണക്കുകൾ പുറത്ത് വിടാത്തതാണെന്നും വിഷ്ണുനാഥ് പറഞ്ഞു.