 ഹയർ സെക്കൻഡറി : 234 വിദ്യാർത്ഥികൾക്ക് ഫുൾ മാർക്ക്

 18510 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ്  114 സ്‌കൂളുകൾക്ക് നൂറ് മേനി

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷയിൽ 85.13% വിജയം. കഴിഞ്ഞ വർഷത്തെ( 84.33) അപേക്ഷിച്ച് 0.8% വർദ്ധന. വൊക്കേഷനൽ ഹയർസെക്കൻഡറി പരീക്ഷയിൽ 76.06% വിജയം. കഴിഞ്ഞ വർഷത്തെ (80.07) അപേക്ഷിച്ച് 4.01% കുറഞ്ഞു. എൻ.എസ്.ക്യു.എഫ് (നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിം വർക്ക്) പ്രകാരമുള്ള പാഠ്യപദ്ധതിയിൽ പരീക്ഷയെഴുതിയവരിൽ 73.02 ശതമാനമാണ് വിജയം.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന,
പു​ന​ർ​മൂ​ല്യ​ ​നി​ർ​ണ​യം:
അ​പേ​ക്ഷ​ 30​ ​വ​രെ

ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി,​ ​വൊ​ക്കേ​ഷ​ണ​ൽ​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​പ​രീ​ക്ഷ​ക​ളി​ലെ​ ​ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ​ ​സൂ​ക്ഷ്മ​ ​പ​രി​ശോ​ധ​ന​യ്ക്കും,​ ​പു​ന​ർ​മൂ​ല്യ​ ​നി​ർ​ണ​യ​ത്തി​നു​മു​ള്ള​ ​അ​പേ​ക്ഷ​ക​ൾ​ 30​ന് ​വൈ​കി​ട്ട് 4​നു​ ​മു​മ്പ് ​സ​മ​ർ​പ്പി​ക്ക​ണം..​ ​w​w​w.​v​h​s​e​m​s.​k​e​r​a​l​a.​g​o​v.​i​n​ ​സൈ​റ്റി​ൽ​ ​നി​ന്ന് ​ല​ഭി​ക്കു​ന്ന​ ​മാ​ർ​ക്ക് ​ലി​സ്റ്റി​ന്റെ​ ​പ​ക​ർ​പ്പ് ​അ​പേ​ക്ഷ​യോ​ടൊ​പ്പം​ ​വേ​ണം.​പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ​പേ​പ്പ​ർ​ ​ഒ​ന്നി​ന് 500​ ​രൂ​പ​യും​ ​സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് 100​ ​രൂ​പ​യും​ ​പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​അ​ട​യ്ക്ക​ണം