18510 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് 114 സ്‌കൂളുകൾക്ക് നൂറ് മേനി
തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷയിൽ 85.13% വിജയം. കഴിഞ്ഞ വർഷത്തെ( 84.33) അപേക്ഷിച്ച് 0.8% വർദ്ധന. വൊക്കേഷനൽ ഹയർസെക്കൻഡറി പരീക്ഷയിൽ 76.06% വിജയം. കഴിഞ്ഞ വർഷത്തെ (80.07) അപേക്ഷിച്ച് 4.01% കുറഞ്ഞു. എൻ.എസ്.ക്യു.എഫ് (നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിം വർക്ക്) പ്രകാരമുള്ള പാഠ്യപദ്ധതിയിൽ പരീക്ഷയെഴുതിയവരിൽ 73.02 ശതമാനമാണ് വിജയം.
സൂക്ഷ്മപരിശോധന, പുനർമൂല്യ നിർണയം: അപേക്ഷ 30 വരെ
ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളിലെ ഉത്തരക്കടലാസുകളുടെ സൂക്ഷ്മ പരിശോധനയ്ക്കും, പുനർമൂല്യ നിർണയത്തിനുമുള്ള അപേക്ഷകൾ 30ന് വൈകിട്ട് 4നു മുമ്പ് സമർപ്പിക്കണം.. www.vhsems.kerala.gov.in സൈറ്റിൽ നിന്ന് ലഭിക്കുന്ന മാർക്ക് ലിസ്റ്റിന്റെ പകർപ്പ് അപേക്ഷയോടൊപ്പം വേണം.പുനർമൂല്യനിർണയത്തിന് പേപ്പർ ഒന്നിന് 500 രൂപയും സൂക്ഷ്മപരിശോധനയ്ക്ക് 100 രൂപയും പരീക്ഷാകേന്ദ്രങ്ങളിൽ അടയ്ക്കണം