വെള്ളറട: കൊവിഡ് സമ്പർക്ക വ്യാപന ഭീതിയെ തുടർന്ന് കുന്നത്തുകാലിലും വെള്ളറടയിലും സി.കെ ഹരീന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. വെള്ളറടയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ശോഭകുമാരിയുടെ അദ്ധ്യക്ഷതയിലായിരുന്നു യോഗം. വ്യാപാര സ്ഥാപനങ്ങൾക്ക് രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെയാണ് പ്രവർത്തനാനുമതി. മത്സ്യ കച്ചവടവും ലേലവും പാടില്ലെന്ന് യോഗം തീരുമാനിച്ചു. ആരോഗ്യ പ്രവർത്തകർ, പൊലീസ്, ജനപ്രതിനിധികൾ, വ്യാപാര സംഘടന ഭാരവാഹികൾ, മാദ്ധ്യമപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ് എച്ച്.എസ് അരുണിന്റെ അദ്ധ്യക്ഷതയിലാണ് യോഗം ചേർന്നത്. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രം രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെ പ്രവർത്തിക്കും. വാഹന സർവീസുകൾക്ക് രാവിലെ 7 മുതൽ വൈകിട്ട് 5 വരെയാണ് അനുമതി. ആന്റിജൻ പരിശോധന നടത്താൻ വെള്ളറടയിലും കുന്നത്തുകാലിലും മൂന്ന് വീതം കേന്ദ്രങ്ങൾ തിങ്കളാഴ്ച മുതൽ ആരംഭിക്കുമെന്നും എം.എൽ.എ പറഞ്ഞു. മാസ്ക് ധരിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും പൊലീസിന് നിർദ്ദേശം നൽകിയി.നെയ്യാറ്റിൻകര ഡിവൈ.എസ്.പി അനിൽ കുമാർ, വെള്ളറട സി.ഐ എം.ശ്രീകുമാർ, എസ്.ഐ. സതീഷ് ശേഖർ, വെള്ളറട മെഡിക്കൽ ഓഫീസർ സുനിൽ തുടങ്ങിയവർ പങ്കെടുത്തു.