വിതുര:സി.ബി.എസ്.ഇ പത്താം ക്ലാസ്‌ പരീക്ഷയിൽ വിതുര ചാരുപാറ എം. ജി. എം. പൊന്മുടി വാലി പബ്ലിക്‌ സ്കൂൾ നൂറ് ശതമാനം വിജയം കരസ്ഥമാക്കി.പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിജയിച്ചപ്പോൾ ഏഴ് കുട്ടികൾക്ക് ഡിസ്റ്റിങ്ഷനും,മൂന്ന് പേർക്ക് ഫസ്റ്റ് ക്ലാസും,നാല് പേർക്ക് സെക്കന്റ്‌ ക്ലാസും ലഭിച്ചു.സോണിയ സാജൻ 94ശതമാനം മാർക്ക്‌ നേടി ഒന്നാമതെത്തി.തുടർച്ചയായി ആറാം തവണയാണ് എം.ജി.എം സ്കൂൾ നൂറ് മേനി വിജയം കൊയ്യുന്നത്.വിജയികളെ സ്കൂൾ പ്രിൻസിപ്പൽ ഡോ. രഞ്ജിത്ത് അലക്‌സാണ്ടർ അഭിനന്ദിച്ചു.